KERALAMLATEST NEWS

കോൺഗ്രസിന്റെ അഴിമതി രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നുണകളും ഭിന്നിപ്പിക്കലും ഭൂമി കൈയേറ്റവുമായി തിരഞ്ഞെടുപ്പിലും അഴിമതി രാഷ്ട്രീയം പയറ്റിയ കോൺഗ്രസിനെ ഹരിയാനയിലെ വോട്ടർമാർ തിരിച്ചറിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു. മോദി ഭരണത്തിന്റെ വികസനത്തുടർച്ചയുടെനേട്ടം കൊയ്യുന്നതിനായി വോട്ടർമാർ വീണ്ടും ബി.ജെ.പിയെ അധികാരത്തിലേറ്റി. ഹരിയാനയിൽ അഭൂതപൂർവമായ പിന്തുണയോടെ മൂന്നാംവട്ടം ഭരണത്തിലേറിയ ബി.ജെ.പി ജമ്മുകശ്മീരിലെ ഏറ്റവും വലിയദേശീയ പാർട്ടിയുമായി.

കോൺഗ്രസിന്റെ അടുത്ത വാർത്താസമ്മേളനം ഇലക്ട്രോണിക്‌വോട്ടിംഗ് മെഷീനുകളെ കുറ്റം പറയാൻവേണ്ടിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.


Source link

Related Articles

Back to top button