മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്, പാർട്ടിയിൽ  ചേരാൻ   നേതാക്കൾ ഏറെക്കാലമായി   ആവശ്യപ്പെടുന്നുവെന്ന്

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്. ഇന്ന് നാലുമണിയോടെ ബിജെപി നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി അംഗത്വം നൽകുമെന്നാണ് റിപ്പോർട്ട്. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ മൂന്നുവർഷംമുമ്പ് ഫയർഫോസ് മേധാവിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

സർവീസിന്റെ അവസാനകാലത്ത് സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാൽത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്ളോഗിലൂടെ നിലപാടുകൾ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു. ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ അറിയിച്ചു. ഏറെ കാലമായി പാർട്ടിയിൽ ചേരാൻ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടുവരികയായിരുന്നു എന്നും അവർ പറഞ്ഞു. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു.


Source link
Exit mobile version