വി​​ല്യം​​സ​​ണ്‍ ഇ​​ന്ത്യ​​ൻ പര്യടനത്തിനില്ല


വെ​​ല്ലിം​​ഗ്ട​​ണ്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ടോ​​പ് ബാ​​റ്റ​​ർ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ഉ​​ണ്ടാ​​യേ​​ക്കി​​ല്ലെ​​ന്നു സൂ​​ച​​ന. പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ലാ​​യ വി​​ല്യം​​സ​​ണ്‍ പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ഏ​​വേ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കി​​ടെ​​യാ​​ണ് വി​​ല്യം​​സ​​ണി​​നു പ​​രി​​ക്കേ​​റ്റ​​ത്.

മൂ​​ന്നു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കാ​​യി ന്യൂ​​സി​​ല​​ൻ​​ഡ് നാ​​ളെ ഇ​​ന്ത്യ​​യി​​ലേ​​ക്കു യാ​​ത്ര തി​​രി​​ക്കും. ഈ ​​സം​​ഘ​​ത്തി​​നൊ​​പ്പം വി​​ല്യം​​സ​​ണ്‍ ഉ​​ണ്ടാ​​കി​​ല്ല. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡ് ടീ​​മി​​ൽ വി​​ല്യം​​സ​​ണി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​മാ​​സം 16 മു​​ത​​ൽ 20വ​​രെ ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ടെ​​സ്റ്റ്.


Source link
Exit mobile version