ന്യൂഡൽഹി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ഒന്പതാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുന്നത്. 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്. രാജ്യത്ത് ഭക്ഷ്യോത്പന്നവില ഉയർന്നുനിൽക്കുന്നതാണ് നിരക്കു മാറ്റാൻ തയാറാകാത്തതിന് പ്രധാന കാരണം. ആറംഗ പണനയസമിതി യോഗത്തിൽ ഗവർണർ ഉൾപ്പെടെ നാലുപേർ നിലവിലുള്ള നിരക്ക് തുടരണമെന്നും രണ്ടുപേർ 25 ബേസിസ് പോയിന്റ് (0.25 ശതമാനം) കുറയ്ക്കണമെന്നും ആവശ്യപ്പെട്ടെന്ന് പണനയ പ്രസ്താവനയിൽ പറഞ്ഞു. പല രാജ്യങ്ങളും അവരുടെ പലിശനിരക്ക് കുറച്ച സാഹചര്യത്തിൽ ആർബിഐയും നിരക്ക് കുറയ്ക്കാൻ സാധ്യതയെന്ന് സൂചനയുണ്ടായിരുന്നു. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞമാസം ബെഞ്ച്മാർക്ക് നിരക്കുകൾ 50 ബേസിസ് പോയിന്റ് കുറച്ചിട്ടും ആർബിഐ തത്സ്ഥിതി നിലനിർത്തുകയായിരുന്നു. ചില വികസിത രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളും അവരുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്.
നടപ്പ് സാന്പത്തികവർഷം ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ജിഡിപി വളർച്ച നിഗമനം 7.2 ശതമാനമായും നിലനിർത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ന്യൂട്രൽ നിലപാട് സ്വീകരിക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

Source link