KERALAMLATEST NEWS

മലപ്പുറം പരാമർശം നടത്തിയിട്ടില്ല, ഗവർണറുടെ കത്തിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ ഗവർണർ അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി ഗവർണറുടെ കത്തിന് മറുപടി നൽകി.

തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. തനിക്ക് എന്തോ ഒളിക്കാൻ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് നടത്തേണ്ടത് സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. നവകേരള സദസിൽ മുഖ്യമന്ത്രി നടത്തിയ ‘രക്ഷാ പ്രവർത്തനം’ പ്രസ്‌താവനയിൽ ആണ് അന്വേഷണം. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. കുറ്റകൃത്യത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെന്ന് പരാതിയിൽ പറയുന്നു. നവംബർ മാസത്തിൽ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ഇത് മുഖ്യമന്ത്രി പിന്നീട് നിയമസഭയിലും ആവർത്തിച്ചിരുന്നു.


Source link

Related Articles

Back to top button