ഹരിയാനയിലും ജമ്മു കാശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, ബി ജെ പിക്ക് തിരിച്ചടി

ന്യൂഡൽഹി: ഹരിയാന,​ ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻമുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഹരിയാനയിൽ ജാട്ട്,​ സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ന്യൂസ് 18,​ പീപ്പിൾസ് പൾസ്,​ ദൈനിക് ഭാസ്‌കർ,​ റിപ്പബ്ലിക് സർവേകൾ അടക്കം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 62 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 18 മുതൽ 24 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ എ.എ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. ജ മ്മുവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ അധികവും പ്രവചിക്കുന്നത്. നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തൽ വരുമെന്നാണ് ഭൂരിഭാഗവും സർവേകളും പറയുന്നത്.

പ്രവചനം ഇങ്ങനെ

ഹരിയാന

റിപ്പബ്ലിക് ടിവി
കോൺഗ്രസ് – 55-62,​ ബിജെപി – 18-24 ,​ ജെജെപി – 0-3 ,​ ഐഎൻഎൽഡി – 3-6,​ മറ്റുള്ളവർ- 2-5 ആകെ സീറ്റുനില – 90 കേവലഭൂരിപക്ഷം – 46

ദൈനിക് ഭാസ്കർ
കോൺഗ്രസ് – 44-54,​ ബിജെപി – 15-29,​ ജെജെപി – 0-1,​ ഐഎൻഎൽഡി – 1-5,​ എഎപി 0-1,​ മറ്റുള്ളവർ – 4-9.

പീപ്പിൾ പൾസ്
കോൺ​ഗ്രസ് – 49-61,​ ബിജെപി – 20-32,​ ജെജെപി – 0,​ മറ്റുള്ളവർ – 3-5

ജമ്മു കാശ്മീർ

റിപ്പബ്ലിക് ടിവി
പിഡിപി – 7-11,​ നാഷണൺ കോൺഫറൻസ് – 33-35,​ ബിജെപി – 23-27,​ കോൺഗ്രസ് – 13-15,​ എഐപി – 0-1,​ മറ്റുള്ളവര്‍ – 4-5.

ദൈനിക് ഭാസ്കർ
ബിജെപി – 20-25,​ കോൺ​​​ഗ്രസ് – 35-40,​ പിഡിപി – 4-7. മറ്റുള്ളവർ- 0

പീപ്പിൾ പൾസ്
ബി.ജെ.പി. – 23-27കോൺ​​​ഗ്രസ് – 33- 35പിഡിപി – 7-11മറ്റുള്ളവർ – 4-5


Source link
Exit mobile version