KERALAM
പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് അപകടം; 15കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ ഹാദിയാണ് (15 ) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹാദി വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറിൽ വരികയായിരുന്നു. റോഡിലേക്ക് സ്കൂട്ടർ തെന്നിവീണപ്പോൾ കുട്ടി ലോറിയുടെ മുന്നിൽ വീഴുകയായിരുന്നു. സ്കൂട്ടറിന്റെ ഉടമയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹാദിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Source link