ഹരിയാനയിൽ ബിജെപിയെ തളച്ച് കോൺഗ്രസ്, കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. 90 സീറ്റുകളുള്ള ഹരിയാനയിൽ പകുതിയിലധികം സീറ്റുകളിൽ കോൺഗ്രസ് വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. പത്ത് വർഷമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
ജമ്മു കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും നാഷണൽ കോൺഫറൻസും തമ്മിൽ നടക്കുന്നത്. പലയിടങ്ങളിലും ബിജെപി മുന്നിട്ടു നിൽക്കുന്നുവെന്നത് താഴ്‌വരയിൽ അവർക്ക് ആശ്വാസം നൽകുന്നുണ്ട്. രാവിലെ 8ന് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉച്ചയോടെ പൂർത്തിയാകും. രണ്ടിടത്തും 90 അംഗ സഭകളാണ്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മുകാശ്‌മീരിൽ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മുകാശ്‌മീരിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും, ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ഹരിയാന കോൺഗ്രസിനൊപ്പമെന്നാണ് എക്സിറ്റ് പോളുകൾ. ജമ്മു കാശ്മീരിൽ തൂക്കുസഭയും പ്രവചിക്കുന്നു.
Source link