ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും എന്നോടുണ്ടായിരുന്നു: ടി.പി. മാധവനെ ഓർത്ത് മോഹൻലാൽ
ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും എന്നോടുണ്ടായിരുന്നു: മോഹൻലാൽ | Mohanlal Remembering TP Madhavan
ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും എന്നോടുണ്ടായിരുന്നു: ടി.പി. മാധവനെ ഓർത്ത് മോഹൻലാൽ
മനോരമ ലേഖകൻ
Published: October 09 , 2024 03:20 PM IST
1 minute Read
ടി.പി.മാധവന്‍, മോഹൻലാൽ
നടനും ‘അമ്മ’ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന ടി.പി. മാധവനെ അനുസ്മരിച്ച് മോഹൻലാൽ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും തന്നോടു കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു ടി.പി. മാധവനെന്ന് മോഹൻലാൽ പറയുന്നു.
‘‘മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുന്നൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു.
ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.
ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട.’’–മോഹൻലാലിന്റെ വാക്കുകൾ.
English Summary:
Mohanlal Remembering TP Madhavan
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-celebrity-celebritydeath 525iu249j4ulvoj7epu0rfv05b f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-tpmadhavan
Source link