നടി പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരിക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നോട്ടീസ് നൽകി
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗാ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയെയും നാളെ ചോദ്യം ചെയ്യും. നാളെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇരുവർക്കും നോട്ടീസ് നൽകി. മരട് പൊലീസ് സ്‌റ്റേഷനിൽ എത്തണമെന്നാണ് നിർദ്ദേശം. ഇരുവരെയും വൈകാതെ ചോദ്യംചെയ്യുമെന്നാണ് കൊച്ചി ഡിസിപി മുൻപ് അറിയിച്ചിരുന്നത്.
ഓംപ്രകാശിന്റെ മുറിയിൽ ഇരുപതോളംപേർ എത്തിയെന്നും ഇതിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉൾപ്പെട്ടിരുന്നു എന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. അതേസമയം ശ്രീനാഥ് ഭാസിക്കും പ്രയാഗാ മാർട്ടിനും ഓം പ്രകാശുമായി നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബിനു ജോസഫുമായാണ് എന്നയാളുമായാണ് ഇവർക്ക് ബന്ധമെന്നും അയാൾ വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്. ഓം പ്രകാശിന്റെ മുറിയിൽ തന്നെയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാനാണ് താരങ്ങൾ ഹോട്ടൽ മുറിയിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരെയും എത്തിച്ച ബിനു ജോസഫിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.
ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഓം പ്രകാശിന്റെ മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.
Source link