KERALAM
പി വി അൻവർ എം എൽ എയുടെ പാർട്ടി ഡി എം കെ , ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയിൽ

മലപ്പുറം : പി.വി. അൻവർ എം.എൽ.എയുടെ പുതിയ പാർട്ടിക്ക് പേരായി. പി.വി. അൻവറാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഉണ്ടാകും. ഇന്ന് ചെന്നൈയിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നേതാക്കളുമായി പി.വി. അൻവർ ചർച്ച നടത്തിയിരുന്നു. ഡി.എം.കെയുടെ സഖ്യകക്ഷിയായിട്ടായിരിക്കും പുതിയ പാർട്ടി കേരളത്തിൽ പ്രവർത്തിക്കുക എന്നാണ് സൂചന.
തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.
Source link