കാഠ്മണ്ഡു: നേപ്പാളിലെ വളഗിരി കൊടുമുടിയിൽ കാണാതായ പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന ഹെലി എവറസ്റ്റ് പർവതാരോഹക പരിശീലന സംഘത്തിന്റെ വൈസ് പ്രസിഡന്റ് മിംഗ്മ ഷേർപ്പയാണ് വിവരം പുറത്തുവിട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആറാമത്തെയാളെ ബേസ് ക്യാന്പിൽനിന്നു രക്ഷപ്പെടുത്തി. ലോകത്തിലെ ഏഴാമത്തെ വലിയ കൊടുമുടിയാണ് വളഗിരി. 26,788 അടി ഉയരത്തിലേക്ക് വടംകെട്ടിയാണ് ഇവർ കയറിയത്. 7700 മീറ്റർ ഉയരെയാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.
ഞായറാഴ്ച ബേസ് ക്യാന്പുമായുള്ള ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഇവർ അപകടത്തിൽപെട്ടതായി സംശയിച്ചത്. പ്രതികൂല കാലാവസ്ഥമൂലം തിങ്കളാഴ്ച തെരച്ചിൽ നടത്താൻ കഴിഞ്ഞിരുന്നില്ലെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ രാകേഷ് ഗുരുംഗ് പറഞ്ഞു.
Source link