KERALAM

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസ് തുറന്നു

സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷൻ ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ കെട്ടിട സമുച്ചയത്തിൽ കമ്മീഷൻ ചെയർമാൻ എ ഷാജഹാൻ നിർവഹിക്കുന്നു

തിരുവനന്തപുരം: അടുത്തവർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് പുനർനിർണയം നടത്തുന്ന ഡീലിമിറ്റേഷൻ കമ്മീഷന്റെ സംസ്ഥാനതല ഓഫീസ് നഗരസഭാ കെട്ടിടസമുച്ചയത്തിൽ തുറന്നു. ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗങ്ങളായ ഐ.ടി സെക്രട്ടറി ഡോ.രത്തൻ യു. ഖേൽക്കർ, ടൂറിസം സെക്രട്ടറി കെ. ബിജു, പി.ആർ.ഡി സെക്രട്ടറി എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്നമോൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ബി.എസ്. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033. ഫോൺ: 0471 2335030.


Source link

Related Articles

Back to top button