തിരുവനന്തപുരം: എയിംസ് (അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്) കേരളത്തിന്റെ അവകാശമാണെന്നും പല സംസ്ഥാനങ്ങൾക്കും രണ്ടെണ്ണം അനുവദിച്ച സാഹചര്യത്തിൽ ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ആയുർവേദം കൂടി ഉൾപ്പെടുത്തി സംയോജിത പഠന, ഗവേഷണ കേന്ദ്രമാക്കി കേരളത്തിന്റെ എയിംസിനെ മാറ്റണം. കോഴിക്കോട് കിനാലൂരിൽ ഭൂമിയടക്കം കേന്ദ്രം ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാമൊരുക്കി. ഇനിയും ഭൂമിയേറ്റെടുക്കാൻ തയ്യാറാണ്. കേന്ദ്രത്തിൽ തുടർച്ചയായി ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിക്ക് അനുകൂല നിലപാടാണ്. എയിംസ് അനുവദിക്കുന്നതിനുള്ള ഫയൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് കൈമാറിയെന്നും കെ.എം.സച്ചിൻദേവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Source link