ബിൻ ലാദന്റെ മകനെ ഫ്രാൻസിൽനിന്ന് പുറത്താക്കി
പാരീസ്: വധിക്കപ്പെട്ട അൽ ക്വയ്ദ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഒമർ ബിൻ ലാദനെ ഫ്രാൻസിൽനിന്നു പുറത്താക്കി. 2023ൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന കമന്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിലാണിതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റെറ്റായൂ അറിയിച്ചു. സൗദിയിൽ ജനിച്ച ഒമർ 19ാം വയസിൽ ഒസാമ ബിൻ ലാദനെ പിരിഞ്ഞതാണ്. 2016 മുതൽ വടക്കൻ ഫ്രാൻസിലെ നോർമണ്ടിയിലാണു താമസിക്കുന്നത്.
ഒമർ ഫ്രാൻസ് വിട്ടോ എന്നതിൽ വ്യക്തതയില്ല. ഒമറിനു ഫ്രാൻസിൽ പ്രവേശനം നിഷേധിക്കുന്ന ഉത്തരവിലും ഒപ്പുവച്ചതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നാല്പത്തിമൂന്നുകാരനായ ഒമർ മുന്പ് സുഡാനിലും അഫ്ഗാനിസ്ഥാനിലും താമസിച്ചിട്ടുണ്ട്.
Source link