KERALAMLATEST NEWS

ഐ.ടി ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കാൻ വിദഗ്ദ്ധ സമിതി

തിരുവനന്തപുരം: ഐ.ടി മേഖലയിലടക്കം തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പു വരുത്താൻ സംസ്ഥാനതലത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

അനുവദിച്ചിട്ടുള്ള സമയത്തിൽ കൂടുതൽ ജോലി ചെയ്യിക്കുമ്പോൾ തൊഴിലാളികൾക്ക് മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുകാരണം. തൊഴിലാളികളുടെ ജീവൻ വരെ നഷ്ടപ്പെടുന്നതിനുള്ള സാഹചര്യവുമുണ്ടാകും. തൊഴിലാളിയുടെ ഒരു ദിവസത്തെ ജോലിസമയം, വിശ്രമം ഉൾപ്പെടെ 9 മണിക്കൂറാണ്. അത് സ്‌പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. 4 മണിക്കൂർ ഇടവേളകളിൽ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. രാത്രി 9നും രാവിലെ 6നുമിടയിൽ സ്ത്രീകളെ ജോലിക്ക് 5 പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ നിയോഗിക്കാവൂ. ഒരു ഗ്രൂപ്പിൽ കുറഞ്ഞത് 2സ്ത്രീകളുണ്ടായിരിക്കണം. സ്ത്രീതൊഴിലാളികൾക്ക് താമസസ്ഥലം മുതൽ ജോലി സ്ഥലം വരെയും തിരിച്ചും വാഹനസൗകര്യം തൊഴിലുടമ നൽകണം. ഐ.ടി അടക്കം അസംഘടിത മേഖലകളിൽ തൊഴിലാളികൾക്ക് അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും ഉണ്ടാകുന്നുണ്ടെന്നും വി.ആർ. സുനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.


Source link

Related Articles

Back to top button