ചെന്നൈ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ അണ്ടർ 19നു വേണ്ടി മലയാളി താരം മുഹമ്മദ് ഇനാന്റെ മിന്നും ബൗളിംഗ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അണ്ടർ 19 ഒന്നാം ഇന്നിംഗ്സിൽ 492 റണ്‍സ് സ്വന്തമാക്കിയശേഷമാണ് പുറത്തായത്. വിക്കറ്റ് കീപ്പർ ഹർവൻഷ് പംഗലിയ (117) സെഞ്ചുറി നേടി. നിത്യ പാണ്ഡ്യ (71), കാർത്തിയേക (71), സോഹം പട്വർധൻ (63), നിഖിൽ കുമാർ (61) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. മുഹമ്മദ് ഇനാൻ 38 പന്തിൽ 26 റണ്‍സ് നേടി.
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ അണ്ടർ 19 രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് നേടിയിട്ടുണ്ട്. അതിൽ രണ്ടു വിക്കറ്റ് സ്വന്തമാക്കിയത് തൃശൂർ സ്വദേശിയായ മുഹമ്മദ് ഇനാനാണ്.
Source link