വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ജയിച്ചാൽ താൻ ജയിലിൽ പോകേണ്ടിവരുമെന്നു ലോകത്തെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്ക്. മാധ്യമപ്രവർത്തകനായ ടക്കർ കാൾസണുമായുള്ള ടിവി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മസ്ക്. കമലയുടെ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനു മസ്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അഭിമുഖം. പെൻസിൽവേനിയയിലെ ട്രംപിന്റെ തെരഞ്ഞെടുപ്പു പരിപാടിയിലും മസ്ക് പങ്കെടുത്തിരുന്നു.
ട്രംപ് ജയിച്ചില്ലെങ്കിൽ അമേരിക്കയിലെ അവസാന തെരഞ്ഞെടുപ്പാകും ഇതെന്നു മസ്ക് അഭിപ്രായപ്പെട്ടു. കമല ഹാരിസിന്റെ ഡെമോക്രാറ്റിക് സർക്കാർ ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്കു പൗരത്വം നല്കും. പിന്നീടുള്ള തെരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നത് ഇവരായിരിക്കും. 1986ലെ കുടിയേറ്റ പരിഷ്കരണ നടപടികളാണു കലിഫോർണിയ സംസ്ഥാനത്തെ ഡെമോക്രാറ്റിക് കോട്ടയാക്കിയതെന്നും മസ്ക് ചൂണ്ടിക്കാട്ടി.
Source link