ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ: ആദ്യ 48 മണിക്കൂറിൽ 11 കോടി ഉപഭോക്താക്കള്‍
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ ആദ്യ 48 മണിക്കൂറിനുള്ളില്‍ സന്ദർശിച്ചത് 11 കോടി ഉപയോക്താക്കൾ. ഇതേസമയം ഉപയോക്താക്കള്‍ നടത്തിയ ഡീലുകളിലൂടെ 240 കോടി രൂപയാണു ലാഭം നേടിയതെന്ന് ആമസോൺ അധികൃതർ അവകാശപ്പെട്ടു. 8000ത്തിലധികം കച്ചവടക്കാര്‍ ആദ്യ 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം വില്പന നടത്തി. സ്മാര്‍ട്ട്ഫോണുകള്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ് ഓൺലൈൻ വില്പനയിൽ കേരളത്തില്‍ മുന്നിലുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്നാണ് 65 ശതമാനം ഓര്‍ഡറുകളും ലഭിച്ചതെന്നും ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.
തങ്ങളുടെ 16 ലക്ഷം വില്പനക്കാര്ക്ക് ആമസോണിലെ സെല്ലേഴ്സ് ഫീസില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മൂന്നു മുതല്‍ 12 ശതമാനം വരെയാണ് ഇളവ്. ആമസോണിന്റെ പ്രവർത്തന ശൃംഖലകളിൽ 110,000 താത്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും അധികൃതർ പറഞ്ഞു.

Source link