തിരുവനന്തപുരം: കവിൻകെയറും എബിലിറ്റി ഫൗണ്ടേഷനും ചേർന്ന് 2025 ലെ കാവിൻകെയർ എബിലിറ്റി അവാർഡുകളുടെ 23ാം പതിപ്പ് ആഘോഷിക്കുന്നതിന് തയ്യാറെടുക്കുന്നു. നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും ശ്രദ്ധേയമായ കാര്യങ്ങൾ ചെയ്ത വൈകല്യമുള്ള വ്യക്തികൾ കൈവരിച്ച നേട്ടങ്ങൾ ആകർഷിക്കുന്നതിനും അവ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനും
ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് നൽകുന്ന ഈ അവാർഡുകൾ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ദി കാവിൻകൈയർ (CavinKare) എബിലിറ്റി അവാർഡ് ഫോർ എമിനൻസ്, ദി കാവിൻകെയർ (CavinKare) എബിലിറ്റി മാസ്റ്ററി അവാർഡുകൾ.
2003ൽ സ്ഥാപിതമായതു മുതൽ, കാവിൻകെയർ എബിലിറ്റി അവാർഡുകൾ കഴിഞ്ഞ 22 വർഷത്തിനിടെ പ്രചോദനാത്മകമായ നേട്ടം കൈവരിച്ച 95 വ്യക്തികളെ ആദരിച്ചിട്ടുണ്ട്. അവരെല്ലാം തങ്ങളുടെ സ്വപ്നങ്ങളെ നിശ്ചയദാർണ്ഡ്യത്തോടെ പിന്തുടരുന്നതിനുള്ള പരമ്പരാഗത
തടസങ്ങൾ തകർത്ത് മുന്നേറിയവരാണ്. ഈ ബഹുമതി അർഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, 2024 നവംബർ എട്ട് വെള്ളിയാഴ്ചയ്ക്കുള്ളിൽ അവരുടെ നോമിനേഷൻ സമർപ്പിക്കുക. ഓൺലൈൻ നാമനിർദ്ദേശ ഫോമുകൾക്കും കൂടുതൽ വിവരങ്ങൾക്കും www.abiltiyfoundation.org അല്ലെങ്കിൽ www.cavinkare.com സന്ദർശിക്കുക.
കാവിൻകെയർ എബിലിറ്റി അവാർഡുകൾ വികലാംഗരുടെ മികച്ച നേട്ടങ്ങളെ ആഘോഷിക്കുന്നു. ഇന്ത്യയിലുടനീളം മികവുകളുടെ മാതൃക സൃഷ്ടിച്ച അവരുടെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നു. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും അവരുടെ പ്രചോദനാത്മകമായ വിജയങ്ങളെ ആദരിക്കുന്നതിനായി ഒരു പ്രശസ്തി പത്രവും ലഭിക്കും.നാമനിർദ്ദേശം ചെയ്യപ്പെടുന്നതിന്, വികലാംഗരുടെ അവകാശ നിയമം 2016 നിർവചിച്ചിരിക്കുന്നതുപ്രകാരം വൈകല്യമുള്ള ഒരു ഇന്ത്യൻ പൗരനായിരിക്കണം അപേക്ഷിക്കുന്ന വ്യക്തി. കൂടാതെ അവർ തിരഞ്ഞെടുത്ത മേഖലയിൽ മികവ് പുലർത്തിയിരിക്കണം.
ഒരു വ്യക്തിക്ക് ഒരു വിഭാഗത്തിൽ മാത്രമേ നാമനിർദേശം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക് സ്വമേധയായോ മറ്റൊരു വ്യക്തി വഴിയോ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഷോർട്ട് ലിസ്റ്റിംഗ്, അഭിമുഖങ്ങൾ, പ്രതിനിധികളുടെ സ്ഥലസന്ദർശനങ്ങൾ, ജൂറിയുടെ അന്തിമ തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കോ നോമിനേഷൻ സമർപ്പിക്കാനോ www.abiltiyfoundation.org അല്ലെങ്കിൽ www.cavinkare.com സന്ദർശിക്കുക. അല്ലെങ്കിൽ +918939675544 എന്ന നമ്പരിൽ വിളിക്കുക.
കാവിൻകെയർ ലിമിറ്റഡിനെപ്പറ്റി
വ്യക്തിഗത പരിചരണം, പ്രൊഫഷണൽ കെയർ, ഡയറി, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സലൂണുകൾ എന്നീ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന എഫ് എം സി ജി മേജർ ആണ് കാവിൻകെയർ. ബ്രാൻഡ് പോർട്ട്‌ഫോളിയോയിൽ ഷാംപുകൾക്ക് (ചിക്ക്, മീര, കാർത്തിക, നൈൽ), ഹെയർവാഷ് പൊടികൾ (മീര, കാർത്തിക), വെളിച്ചെണ്ണ (മീര) ഫെയർനെസ് ക്രീമുകൾ (ഫെയർഎവർ), ഡിയോഡന്റ് ആൻഡ് ടാൽക്ക് (സ്പിൻസ്), അച്ചാറുകൾ ആൻഡ് സ്നാക്സ് (രുചി, ചിന്നിസ് ആൻഡ് ഗാർഡൻ), ഹെയർ കളർ (ഇൻഡിക്ക), റീട്ടെയിൽ സലൂൺ ഉത്പന്നങ്ങൾ (രാഗ പ്രൊഫഷണൽ) ബിവറേജസ് (മാ), ഡയറി (കാവിൻസ്), കൂടാതെ ബ്യൂട്ടി സലൂൺസ് (ഗ്രീൻ ട്രെൻഡ്സ് ആൻഡ് ലൈംലൈറ്റ്). ചില പ്രധാന വ്യക്തിഗത പരിചരണ ബ്രാൻഡുകൾക്ക് കീഴിൽ, കാവിൻകെയർ ഹാൻഡ് സാനിറ്റൈസറുകളും ലിക്വിഡ് സോപ്പുകളും വാഗ്ദാനം ചെയ്യുന്നു. മിക്ക ബ്രാൻഡുകളും അതത് ഉത്പന്ന വിഭാഗങ്ങളിൽ വ്യക്തമായ വിജയം നേടിയിട്ടുള്ളവയാണ്. ആത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും സജ്ജീകരിച്ചിട്ടുള്ള ഒരു സമർപ്പിത ആർ ആൻഡ് ഡി സെന്റർ വ്യത്യസ്ത വിഭാഗങ്ങളെ അവരുടെ പരിശ്രമത്തിൽ നിരന്തരം പിന്തുണയ്ക്കുന്നു. മാസ് മാർക്കറ്റിംഗ് ചലനാത്മകതയെക്കുറിച്ച് നല്ല ധാരണയോടെ കാവിൻകെയർ കാര്യമായ നാഴികക്കല്ലുകളും മത്സരാധിഷ്ടിതമായി കൈവരിക്കുകയും ദേശീയ വിപണിയിൽ കാലുറപ്പിക്കുകയും ചെയ്തു. കാവിൻകെയറിന്റെ വിജയം അതിന്റെ കോർപറേറ്റ് ദൗത്യത്തിൽ ഉറച്ചുനിൽക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ‘ഞങ്ങൾ പുതുമ വളർത്തിയെടുക്കുന്നതിലൂടെയും പ്രചോദനമുൾക്കൊണ്ട സന്തോഷമുള്ള ജീവനക്കാരിലൂടെ ഇഷ്ടപ്പെട്ട ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിലൂടെ വ്യവസായ മേഖലയിൽ മികച്ച രീതിയിൽ വളർച്ച നേടുന്നതാണ്.’
എബിലിറ്റി ഫൗണ്ടേഷനെക്കുറിച്ച്
എബിലിറ്റി ഫൗണ്ടേഷൻ എന്നത് എല്ലാത്തരം വൈകല്യങ്ങളുമുള്ള ആളുകളെയും പിന്തുണയ്ക്കുന്ന ഒരു ദേശീയ സംഘടനയാണ്. 1995ൽ ആരംഭിച്ച ഈ സംഘടന ജീവനകാലയളവിൽ എപ്പോഴെങ്കിലും വൈകല്യമുണ്ടാകുന്ന മുഴുവനാളുകളെയും ഉൾക്കൊള്ളുന്നതിനും, അവരുടെ ശാക്തീകരണത്തിനും, അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു.
ചെന്നൈ പ്രധാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ഫൗണ്ടേഷൻ പ്രസിദ്ധീകരണം, മാദ്ധ്യമം, വിദ്യാഭ്യാസം, തൊഴിലവസരങ്ങളും പരിശീലനവും, അഭിഭാഷകവൃത്തി, നിയമം, പൊതുനയം, മനുഷ്യാവകാശം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 2024ൽ എബിലിറ്റി ഫൗണ്ടേഷന്റെ 29 വർഷത്തെ സമഗ്രമായ സർവരേയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വർഷങ്ങളായി ഫൗണ്ടേഷൻ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും നിരവധി പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം സമൂഹത്തിലെ സങ്കുചിത നിലപാടികൾ തകർക്കുക, വൈകല്യമുള്ളവരോടുള്ള പൊതുജനങ്ങളുടെ സമീപനം മാറ്റുക, വൈകല്യമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ചതും നടപ്പാക്കിയതുമാണ്.
Source link