ദീപിക ഇപ്പോൾ കുഞ്ഞിനരികിൽ, എന്റെ ഡ്യൂട്ടി രാത്രിയില്‍: രണ്‍വീര്‍ സിങ്
ദീപിക ഇപ്പോൾ കുഞ്ഞിനരികിൽ, എന്റെ ഡ്യൂട്ടി രാത്രിയില്‍: രണ്‍വീര്‍ സിങ്
ദീപിക ഇപ്പോൾ കുഞ്ഞിനരികിൽ, എന്റെ ഡ്യൂട്ടി രാത്രിയില്‍: രണ്‍വീര്‍ സിങ്
മനോരമ ലേഖകൻ
Published: October 08 , 2024 12:38 PM IST
1 minute Read
പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിങ്. ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് തന്റെ അച്ഛൻ റോളിനെക്കുറിച്ച് താരം വാചാലനായത്. ‘‘”ദീപിക കുഞ്ഞുമായി തിരക്കിലാണ്. അതുകൊണ്ടാണ് അവള്‍ക്ക് വരാന്‍ സാധിക്കാതിരുന്നത്. എന്റെ ഡ്യൂട്ടി രാത്രിയിലാണ്. അതാണ് ഞാന്‍ വന്നത്.’’–രൺവീർ ആരാധകരോടു പറഞ്ഞു.
ഈസിനിമയുടെ ഷൂട്ടിങ്ങിനിടെ ദീപിക ഗര്‍ഭിണിയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കുഞ്ഞിന്റെ അരങ്ങേറ്റചിത്രമാണ് സിങ്കം എഗെയ്ന്‍ എന്നും രണ്‍വീര്‍ വേദിയിൽ പറഞ്ഞു. ‘‘എന്റെ ബേബിയുടെ അരങ്ങേറ്റ ചിത്രമാണിത്. സിംബയുടെയും ബേബി സിംബയുടെയും ലേഡി സിങ്കത്തിന്റെയും ദീപാവലി ആശംസകൾ.’’–രൺവീറിന്റെ വാക്കുകൾ.
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രമാണ് ‘സിങ്കം എഗെയ്ൻ’. വൻ താര നിരയിലാണ് ചിത്രം ഒരുക്കുന്നത്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിങ്, ടൈഗർ ഷറോഫ്, കരീന കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
350 കോടിയാണ് ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ബജറ്റ്. ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിലെത്തും.
English Summary:
Deepika is with the baby now, my duty is at night: Ranveer Singh
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-deepikapadukone mo-entertainment-movie 4ei4tjiq71f8lr6qr6anh3vv2f f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ranveersingh
Source link