CINEMA

തിയറ്ററുകളിൽ മികച്ച പ്രതികരണം; ‘തണുപ്പ്’ സെലിബ്രിറ്റി ഷോ സംഘടിപ്പിക്കുന്നു

തിയറ്ററുകളിൽ മികച്ച പ്രതികരണം; ‘തണുപ്പ്’ സെലിബ്രിറ്റി ഷോ സംഘടിപ്പിക്കുന്നു | Thanupp Celebrity Show

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘തണുപ്പ്’ സിനിമയ്ക്ക് പ്രത്യേക സെലിബ്രിറ്റി ഷോ സംഘടിപ്പിച്ച് അണിയറക്കാർ. വനിത സിനിപ്ലെക്സിൽ വൈകിട്ട് ഏഴ് മണിക്കാണ് ഷോ സംഘടിപ്പിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം മലയാള സിനിമയിലെ നിരവധി താരങ്ങൾ പ്രദർശനത്തിനെത്തും.
ലളിതസുന്ദരമായ ദൃശ്യഭാഷയിൽ രണ്ട് മനുഷ്യരുടെ ഉള്ളു നുറുങ്ങുന്ന കഥ പറയുന്ന സിനിമയാണ് തണുപ്പ്. നവാ​ഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണൻ സ്വന്തം തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രം പ്രണയിച്ച് വിവാഹിതരായ പ്രതീഷിന്റേയും ട്രീസയുടേയും കഥയാണ് പറയുന്നത്. പ്രമേയത്തിലെ പുതുമയാണ് ചിത്രത്തിന്റെ ശ്രദ്ധയർഹിക്കുന്ന കാര്യം. വിവാഹത്തിനുശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർ കടന്നുപോകുന്ന വഴികൾ വിചിത്രവും അസാധാരണവുമാണ്. അതിന്റെ പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. 

കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ നിർമ്മിച്ച ചിത്രം കണ്ണൂരിലെ ഒരു മലയോര ​ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഇതൾ വിരിയുന്നത്. നിരവധി സിനിമകളിൽ ക്യാമാറാമാനായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുള്ള സംവിധായകൻ രാഗേഷ്, തണുപ്പിന്റെ ദൃശ്യഭാഷയൊരുക്കുന്നതിൽ വിജയിച്ചു. അധികം ​ഗിമ്മിക്കുകൾക്ക് ഇടം കൊടുക്കാതെ മനോഹരമായ ഫ്രെയിമുകളിലൂടെയാണ് അദ്ദേഹം കഥ പറയുന്നത്. 

നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള നിധീഷാണ് പ്രതീഷിന്റെ വേഷത്തിൽ അഭിനയിച്ചത്. നവാ​ഗതയായ ജിബിയ ട്രീസയുടെ വേഷത്തിലുമെത്തുന്നു. ഇരുവരും തങ്ങൾക്ക് കിട്ടിയ വേഷം ഭം​ഗിയായി സ്ക്രീനിലെത്തിച്ചു. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ കുമാർ എന്നിവരും ചിത്രത്തിലുണ്ട്. 

മന്ദാകിനി എന്ന ചിത്രത്തിന് സം​ഗീതമൊരുക്കിയ ബിബിൻ അശോകാണ് സിനിമയുടെ സം​ഗീത സംവിധായകൻ. മികച്ച പശ്ചാത്തല സം​ഗീതവും ഇതിനകം ശ്രദ്ധിക്കപ്പെട്ട രണ്ട് പാട്ടുകളും തണുപ്പിന്റെ വൈകാരിക മുഹൂർത്തങ്ങളെ മികച്ചതാക്കി. വിവേക് മുഴക്കുന്നാണ് ​ഗാനരചന. ലളിതമായ വരികളിലൂടെ കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ എഴുത്താണ് വിവേകിന്റേത്. മണികണ്ഠന്റെ ക്യാമറയും ‌സഫ്ദർ മർവയുടെ എഡിറ്റിം​ഗും മികച്ചുനിൽക്കുന്നു. ചെറിയ ഇതിവൃത്തത്തെ മുഷിപ്പിക്കാതെ പറഞ്ഞ നല്ല സിനിമയാണ് തണുപ്പ്.

English Summary:
Thanupp Celebrity Show

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list 16r3unndd864macs521a8obue4


Source link

Related Articles

Back to top button