തിരുവനന്തപുരം:സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ ശബ്ദമുയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം നൽകുന്ന സമീപനത്തിൽ കാതലായ മാറ്റം വരുത്തണം. സംസ്ഥാനങ്ങളോട് നിഷേധസമീപനം തുടരുകയാണ്. സംസ്ഥാന ധനമന്ത്രിമാരുടെ ഉച്ചകോടി തിരുവനന്തപുരത്ത് ചേർന്നിരുന്നു. കർണാടകയിൽ ഉച്ചകോടി ചേരാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട് .കേരളം ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിന്റെ തുടർച്ച മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Source link