നാലാം സെമസ്റ്റർ ബി.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 18 വരെ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം – സപ്ലിമെന്ററി) കമ്പ്യൂട്ടർ സയൻസ് , ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ 10 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
എം.ജി സർവകലാശാല പരീക്ഷ മാറ്റി
ഒന്നാം സെമസ്റ്റർ എൽ എൽ.എം (2023 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഒക്ടോബർ 22ന് എറണാകുളം ഗവ.ലാകോളേജിൽ നടത്താനിരുന്ന ടീച്ചിംഗ് പ്രാക്ടീസ് ആൻഡ് പ്രോജക്ട് വൈവവോസി പരീക്ഷകൾ 23 ലേക്കും പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ 10, 11 തീയതികളിൽ നടത്തതാനിരുന്നത് 24,25 തീയതികളിലേക്കും മാറ്റി.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എജ്യുക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ (റഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) മേയ് 2024 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 18ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
ആയുർവേദ, ഹോമിയോ അലോട്ട്മെന്റ്
തിരുവനന്തപുരം: ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള മുഴുവൻ ഫീസും കോളേജിൽ അടച്ചശേഷം 9ന് വൈകിട്ട് 4നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2525300.
നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 8 നകം ഫീസടച്ച ശേഷം 10 നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് 04712560363, 64
ഓർമിക്കാൻ …
1. പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ്:- കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റിന് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.keral.gov.in.
2. എം.എസ്സി നഴ്സിംഗ് ഓപ്ഷൻ:- സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ എം.എസ്സി നഴ്സിംഗ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് 8-ന് വൈകിട്ട് 5 വരെ ഓപ്ഷൻ നൽകാം.
വെബ്സൈറ്റ്: www.cee.keral.gov.in.
3. പി എച്ച്.ഡി എൻട്രൻസ്:- എം.ജി യൂണിവേഴ്സിറ്റി പി എച്ച്.ഡി എൻട്രൻസ് പരീക്ഷയ്ക്ക് 8 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: reserchonline.mgu.ac.in
4. കീം മെഡിക്കൽ അനുബന്ധ പ്രവേശനം:- അഗ്രിക്കൾച്ചർ, വെറ്ററിനറി, ആയുർവേദ, ഹോമിയോ, സിദ്ധ, യുനായി, ഫോറസ്ട്രി, കോഓപ്പറേഷൻ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ചവർ 9-നകം കോളേജിൽ ഹാജരായി ഫീസടച്ച് പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.keral.gov.in.
5. ഐ.ഐ.ഐ.സി സ്കോളർഷിപ്:- സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐ.ഐ.ഐ.സിയിലെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റോട്ടറി ഇന്റർനാഷണലിന്റെ -ഉയരെ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പിന് 12 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iiic.ac.in.
Source link