ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 അഗ്നിശമനസേനാംഗങ്ങൾ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. മരണസംഖ്യ ഉയർന്നേക്കാമെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബരാചിത് നഗരത്തിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
തെക്കൻ തീരദേശ നഗരമായ ടയറിനു ചുറ്റുമുള്ള മുപ്പതിലധികം പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Source link