കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ രണ്ടു ചൈനീസ് പൗരന്മാരും ചാവേറായെത്തിയ ഭീകരനും കൊല്ലപ്പെട്ടു. 17 പേർക്കു പരിക്കേറ്റു. ബലൂച് തീവ്രവാദ സംഘടന ഞായറാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. വൈദ്യുതി കന്പനിയിലെ ചൈനീസ് ജീവനക്കാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചൈനക്കാരായ ജീവനക്കാർക്കു നേരേ പാക്കിസ്ഥാനിൽ പലവട്ടം ആക്രമണം നടന്നിട്ടുണ്ട്.
വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിന് ഒരു കിലോമീറ്റർ മാത്രം അകലെ നടന്ന ആക്രമണത്തിന്റെ ഉത്തരാവാദിത്വം നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) ഏറ്റെടുത്തു.
Source link