തൃശൂർ: കെ എസ്എഫ്ഇ പ്രവാസിചിട്ടിയുടെ തുടർച്ചയായി അവതരിപ്പിക്കുന്ന പുതിയ നിക്ഷേപപദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് സൗദി അറേബ്യയിലെ റിയാദിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ കൈസറിൽ നടന്ന പ്രവാസി മലയാളി സമ്മേളനത്തിലായിരുന്നു ലോഞ്ചിംഗ്. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, ഡയറക്ടർ എം.സി. രാഘവൻ എന്നിവർ പങ്കെടുത്തു. നിക്ഷേപവും ചിട്ടിയും ചേർന്ന് ഇരട്ട നേട്ടം ലഭിക്കുന്ന പദ്ധതിയാണു ഡ്യുവോ. പ്രവാസിചിട്ടിയുമായി ബന്ധിപ്പിച്ച് ഓണ്‍ലൈൻവഴി ഇടപാടുകൾ നടത്താം. ചിട്ടിയുടെ ഗുണഫലങ്ങൾ പ്രവാസി മലയാളികൾക്കിടയിലെത്തിക്കാൻ ചെയർമാനും എംഡിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം വിവിധ ജിസിസി രാജ്യങ്ങളിൽ പര്യടനത്തിലാണ്. ഈ സമ്മേളനങ്ങളിൽനിന്നു പ്രവാസിചിട്ടി, കെ എസ്എഫ്ഇ ഡ്യുവോ പദ്ധതികളുടെ വിശദാംശങ്ങൾ പ്രവാസിമലയാളികൾക്കു ലഭിക്കുമെന്നു മാനേജിംഗ് ഡയറക്ടർ പറഞ്ഞു.

Source link