ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്ട്സ്പുറിന് അപ്രതീക്ഷിത തോൽവി. ബ്രൈറ്റണിനോട് 3-2നു ടോട്ടൻഹാം പരാജയപ്പെട്ടു. 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ടോട്ടൻഹാം തോൽവി വഴങ്ങിയത്. ജയത്തോടെ ബ്രൈറ്റണ് (12 പോയിന്റ്) ആറാം സ്ഥാനത്തേക്കുയർന്നു. ടോട്ടൻഹാം (10) ഒന്‍പതാമതാണ്. ലിവർപൂൾ (18), മാഞ്ചസ്റ്റർ സിറ്റി (17), ആഴ്സണൽ (17), ചെൽസി (14) ടീമുകളാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
Source link
ടോട്ടൻഹാം പൊട്ടി
