ഉപ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ

തിരുവനന്തപുരം: പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ഭരണ-പ്രതിപക്ഷ മുന്നണികൾ. ചേലക്കരയ്ക്ക് പുറമെ പാലക്കാട് കൂടി പിടിച്ച് രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ,ചേലക്കര കൂടി വിജയിച്ച് സർക്കാരിനും ഇടതുമുന്നണിക്കും തിരിച്ചടി നൽകാനാണ് യു.ഡി.എഫിന്റെ നീക്കം.

മൂന്ന് മണ്ഡലങ്ങളിലും ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള യു.ഡി.എഫ് നേതാക്കൾ വിവരിക്കുന്നു. പാലക്കാട് മണ്ഡലത്തിലെ 180 ബൂത്തുകളിലും പുറത്ത് നിന്നുള്ളവർക്കാന് ചുമതല.ഇതുവരെ 6680 വോട്ടുകൾ ചേർത്തു. 1530 വോട്ടറുമാരുടെ പേരുകൾ ചേർക്കാനുള്ള അവസാനവട്ട പരിശോധനിയിലാണെന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് വ്യക്തമാക്കി.പാലക്കാട്ട് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എം.എൽ.എ വി.ടി ബൽറാം, ഡോ.പി സരിൻ എന്നിവരാണ് അവസാനവട്ട പട്ടികയിലുള്ളത്. ചേലക്കരയിൽ . രമ്യ ഹരിദാസിന് സീറ്റ് നൽകാനുള്ള നീക്കത്തിൽ എതിർപ്പുണ്ട്. കെ.എ ഷീബ, കെ.എ തുളസി, എൻ.കെ സുധീർ, സുനിൽ ലാലൂർ തുടങ്ങിയവരുടെ പേരുകളും പരിഗണനിയിലുണ്ട്.

പാലക്കാട്ടും ചേലക്കരയിലും സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള അവസാനവട്ട ചർച്ചയിലേക്ക് ജില്ലകളിൽ സി.പി.എം കടന്നിട്ടുണ്ട്. ജില്ലാ നേതൃത്വം അറിയിക്കുന്ന പേരുകളിൽ 11ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ പ്രദീപിനാണ് മുൻതൂക്കം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, മുൻ എം.എൽ.എ ടി.കെ.നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ തുടങ്ങിയ പേരുകൾ നിലവിലുണ്ട്


Source link
Exit mobile version