റവ.ഡോ. സനിൽ ജോസിന് അന്തർദേശീയ ഫെലോഷിപ്പ്

പാലക്കാട്: പാലക്കാട് സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറും പാലക്കാട് രൂപത വൈദികനുമായ റവ.ഡോ. സനിൽ ജോസിന് അന്തർദേശീയ ഫെലോഷിപ്പ്. അധ്യാപകദിനത്തോടനുബന്ധിച്ച് അന്തർദേശീയ വിദ്യാഭ്യാസ കല സംഗീത അക്രഡിറ്റേഷൻ ഏജൻസിയുടെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഫെലോഷിപ്പ് ഓഫ് ആർഎസ്എൽ ആണ് റവ.ഡോ. സനിലിനു ലഭിച്ചത്. ലണ്ടൻ ഹെഡ് ടെഡിംഗ്ടണ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ആർഎസ്എൽ സിഇഒ ടീം ബെന്നറ്റ് ഹാർട്ടിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസം, കല, സംഗീതം തുടങ്ങിയ മേഖലകളിലെ മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഫെലോഷിപ്പിനു റവ.ഡോ. സനിൽ ജോസ് തെരഞ്ഞെടുക്കപ്പെട്ടത്.
ആയിരത്തിലധികം ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമുകൾ, മ്യൂസിക് തെറാപ്പിയോട്ടിക് മോട്ടിവേഷൻ, ഗുഡ് പാരന്റിംഗ് ട്വന്റിഫസ്റ്റ് സെഞ്ച്വറി, സ്കിൽ ഫോർ സക്സസ്ഫുൾ ലൈഫ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഇന്ത്യയിലും വിദേശത്തും പല വിദ്യാഭ്യാസസ്ഥാപനങ്ങളിലായി നൂറിൽപ്പരം പ്രഫഷണൽ ട്രെയിനിംഗ് എന്നിവ നൽകിയിട്ടുള്ള റവ.ഡോ. സനിൽ ജോസ് ഇന്ത്യയിൽനിന്ന് എഫ്ആർഎസ്എൽ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെയാളാണ്.

Source link