SPORTS

ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും വേ​​ഗ​​മേ​​റി​​യ ബൗ​​ള​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ മാ​​യ​​ങ്ക് യാ​​ദ​​വ്


അ​​തി​​വേ​​ഗ ബൗ​​ള​​ർ​​മാ​​ർ​​ക്കു വ​​ള​​ക്കൂ​​റു​​ള്ള മ​​ണ്ണ​​ല്ല ഇ​​ന്ത്യ​​യു​​ടേ​​തെ​​ന്നാ​​യി​​രു​​ന്നു പൊ​​തു​​വാ​​യ നി​​ഗ​​മ​​നം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ സ്പി​​ൻ അ​​നു​​കൂ​​ല പി​​ച്ചു​​ക​​ളും ഇ​​തി​​ഹാ​​സ സ്പി​​ന്ന​​ർ​​മാ​​രും ഇ​​ന്ത്യ​​യി​​ലു​​ണ്ടാ​​യി. എ​​ന്നാ​​ൽ, അ​​തെ​​ല്ലാം പാ​​ണ​​ന്‍റെ ക​​ഥ​​ക​​ളാ​​ക്കി 21-ാം നൂ​​റ്റാ​​ണ്ടി​​ൽ ചി​​ല മി​​ന്ന​​ൽ​​പ്പി​​ണ​​ർ ബൗ​​ള​​ർ​​മാ​​ർ ഇ​​ന്ത്യ​​ക്കു​​ണ്ടാ​​യി. ആ ​​പ​​ട്ടി​​ക​​യി​​ലേ​​ക്കു​​ള്ള അ​​വ​​സാ​​ന പേ​​രു​​ചേ​​ർ​​ക്ക​​ലാ​​യി​​രു​​ന്നു ഞാ​​യ​​റാ​​ഴ്ച ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ മാ​​യ​​ങ്ക് യാ​​ദ​​വ് എ​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ൻ ന​​ട​​ത്തി​​യ​​ത്. വ​​രും​​നാ​​ളു​​ക​​ളി​​ൽ ഇ​​ന്ത്യ​​ക​​ണ്ട എ​​ക്കാ​​ല​​ത്തെ​​യും വേ​​ഗ​​മേ​​റി​​യ പ​​ന്തു​​ക​​ളാ​​യി​​രി​​ക്കും മാ​​യ​​ങ്കി​​ൽ​​നി​​ന്നു വ​​രു​​ക​​യെ​​ന്നു​​റ​​പ്പാ​​ണ്. അ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ ഫാ​​സ്റ്റ് എ​​ന്ന വി​​ശേ​​ഷ​​ണം മാ​​യ​​ങ്ക് സ്വ​​ന്ത​​മാ​​ക്കും. നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ പ​​ന്ത് എ​​റി​​ഞ്ഞ ബൗ​​ള​​ർ ഉ​​മ്രാ​​ൻ മാ​​ലി​​ക്കാ​​ണ്. 2022 ഐ​​പി​​എ​​ല്ലി​​ൽ 157 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗം. എ​​ന്നാ​​ൽ, വേ​​ഗ​​ത​​യ്ക്കൊ​​പ്പം കൃ​​ത്യ​​ത​​യു​​മു​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് മാ​​യ​​ങ്കി​​ന്‍റെ പ്ല​​സ് പോ​​യി​​ന്‍റ്. ഐ​​പി​​എ​​ല്ലി​​ലെ മി​​ന്ന​​ൽ​​പ്പി​​ണ​​ർ 2024 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലൂ​​ടെ​​യാ​​ണ് മ​​യാ​​ങ്ക് യാ​​ദ​​വ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ആ​​ൻ‌റി​​ച്ച് നോ​​ർ​​ക്കി​​യ അ​​ട​​ക്ക​​മു​​ള്ള പ​​ന്തേ​​റു​​കാ​​രെ പി​​ന്ത​​ള്ളി 2024 ഐ​​പി​​എ​​ല്ലി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ പേ​​സ​​റാ​​യി മാ​​യ​​ങ്ക് യാ​​ദ​​വ് മാ​​റി​​യി​​രു​​ന്നു. 156.7 കി​​ലോ​​മീ​​റ്റ​​റാ​​യി​​രു​​ന്നു 2024 ഐ​​പി​​എ​​ല്ലി​​ൽ മാ​​യ​​ങ്കി​​ന്‍റെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ പ​​ന്ത്. 2024 ഐ​​പി​​എ​​ല്ലി​​ൽ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ 10 പ​​ന്തു​​ക​​ളു​​ടെ​​യും ഉ​​ട​​മ​​യും ഈ ​​യു​​വ​​താ​​ര​​മാ​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ൽ ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നു​​വേ​​ണ്ടി ഇ​​റ​​ങ്ങി​​യ മാ​​യ​​ങ്കി​​നെ പ​​രി​​ക്കു പി​​ടി​​കൂ​​ടി. അ​​തോ​​ടെ സീ​​സ​​ണ്‍ പൂ​ർ​ത്തി​യാക്കാ​​നാ​​വാ​​തെ താ​​രം ചി​​കി​​ത്സ​​യി​​ലേ​​ക്കു തി​​രി​​ഞ്ഞു. 150 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​നു മു​​ക​​ളി​​ലാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബ് കിം​​ഗ്സ്, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ മാ​​യ​​ങ്ക് പ​​ന്തെ​​റി​​ഞ്ഞ​​ത്. ജോ​​ണി ബെ​​യ​​ർ​​സ്റ്റോ, ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ, കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ അ​​ട​​ക്ക​​മു​​ള്ള ഏ​​ഴു വി​​ക്ക​​റ്റും വീ​​ഴ്ത്തി. 2025 ഐ​​പി​​ൽ മെ​​ഗാ താ​​ര​​ലേ​​ല​​ത്തി​​ൽ മാ​​യ​​ങ്ക് യാ​​ദ​​വി​​നു​​വേ​​ണ്ടി ടീ​​മു​​ക​​ൾ ശ​​ക്ത​​മാ​​യി രം​​ഗ​​ത്ത് എ​​ത്തു​​മെ​​ന്നും ക​​രു​​ത​​പ്പെ​​ടു​​ന്നു.

പ​​രി​​ക്കി​​നു​​ശേ​​ഷം 149.9 കിലോമീറ്റർ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഐ​​പി​​എ​​ല്ലി​​നി​​ടെ ചി​​കി​​ത്സ​​യി​​ലേ​​ക്കു തി​​രി​​ഞ്ഞ മാ​​യ​​ങ്ക് യാ​​ദ​​വ്, ക്രി​​ക്ക​​റ്റ് പി​​ച്ചി​​ലേ​​ക്കു നേ​​രേ തി​​രി​​ച്ചെ​​ത്തി​​യ പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ആ​​ദ്യ ട്വ​​ന്‍റി-20. നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യി​​ലെ മാ​​സ​​ങ്ങ​​ൾ​​നീ​​ണ്ട പ​​രി​​ച​​ര​​ണ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം മൈ​​താ​​ന​​ത്തു തി​​രി​​ച്ചെ​​ത്തി​​യ മാ​​യ​​ങ്ക് യാ​​ദ​​വ് ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ കു​​റി​​ച്ച ഏ​​റ്റ​​വും കൂടിയ വേ​​ഗം 149.9 കി​​ലോ​​മീ​​റ്റ​​റാ​​യി​​രു​​ന്നു. പ​​രി​​ക്കി​​നു​​ശേ​​ഷം ക​​രു​​ത​​ലോ​​ടെ​​യു​​ള്ള ബൗ​​ളിം​​ഗാ​​യി​​രു​​ന്നു യു​​വ​​പേ​​സ​​ർ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ കാ​​ഴ്ച​​വ​​ച്ച​​ത്. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ മാ​​യ​​ങ്ക് എ​​റി​​ഞ്ഞ ആ​​ദ്യ പ​​ന്ത് 142 കി​​ലോ​​മീ​​റ്റ​​റി​​ലാ​​യി​​രു​​ന്നു. ര​​ണ്ടാം പ​​ന്ത് 146ഉം. ​​ ആ​​ദ്യ ഓ​​വ​​ർ മെ​​യ്ഡ​​നാ​​ക്കി​​യാ​​ണ് മാ​​യ​​ങ്ക് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. എ​​റി​​ഞ്ഞ എ​​ട്ടാം പ​​ന്തി​​ൽ വി​​ക്ക​​റ്റും വീ​​ഴ്ത്തി. 2-1-3-1 എ​​ന്ന​​താ​​യി​​രു​​ന്നു മാ​​യ​​ങ്കി​​ന്‍റെ ആ​​ദ്യ സെ​​പെ​​ൽ. മൂ​​ന്നാം ഓ​​വ​​റി​​ൽ 15 റ​​ണ്‍​സ് വ​​ഴ​​ങ്ങി. എ​​ന്നാ​​ൽ, അ​​വ​​സാ​​ന ഓ​​വ​​റി​​ൽ മൂ​​ന്നു റ​​ണ്‍​സ് മാ​​ത്ര​​മേ ന​​ൽ​​കി​​യു​​ള്ളൂ. അ​​തോ​​ടെ 4-1-21-1 എ​​ന്ന​​താ​​യി​​രു​​ന്നു രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ മാ​​യ​​ങ്കി​​ന്‍റെ ബൗ​​ളിം​​ഗ് ഫി​​ഗ​​ർ. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ മെ​​യ്ഡ​​ൻ ഓ​​വ​​ർ എ​​റി​​ഞ്ഞ മൂ​​ന്നാ​​മ​​തു ബൗ​​ള​​റാ​​ണ് മാ​​യ​​ങ്ക് യാ​​ദ​​വ്. അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​ർ, അ​​ർ​​ഷ​​ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​ർ​​മാ​​ത്ര​​മാ​​ണ് അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ മെ​​യ്ഡ​​ൻ എ​​റി​​ഞ്ഞ മ​​റ്റു ര​​ണ്ട് ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​ർ. ഇ​​ന്ത്യ​​യു​​ടെ വേ​​ഗ​​ക്കാ​​ർ ബൗ​​ള​​ർ, വേ​​ഗം കി​​ലോ​​മീ​​റ്റ​​റി​​ൽ ഉ​​മ്രാ​​ൻ മാ​​ലി​​ക്ക് 157 മാ​​യ​​ങ്ക് യാ​​ദ​​വ് 156.7 ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥ് 154.5 ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ 153.7 മു​​ഹ​​മ്മ​​ദ് ഷ​​മി 153.3 ജ​​സ്പ്രീ​​ത് ബും​​റ 153.26 ന​​വ​​ദീ​​പ് സൈ​​നി 152.85 ഇ​​ഷാ​​ന്ത് ശ​​ർ​​മ 152.6 വ​​രു​​ണ്‍ ആ​​രോ​​ണ്‍ 152.5 ഉ​​മേ​​ഷ് യാ​​ദ​​വ് 152.2


Source link

Related Articles

Back to top button