CINEMA

EXCLUSIVE ലഹരിക്കേസുമായി ബന്ധമുണ്ടോ?; മറുപടിയുമായി പ്രയാഗയുടെ അമ്മ

ലഹരിക്കേസുമായി ബന്ധമുണ്ടോ?; മറുപടിയുമായി പ്രയാഗയുടെ അമ്മ | Prayaga Martin Case | Prayaga Martin Drug Case | Prayaga Martin Mother | Prayaga Martin | Sreenath Bhasi | Omprakash | Om Prakash | Prayaga Martin News | Sreenadh Bhasi | Sreenath Bhasi News | Om Prakash Director | Om Prakash Kerala | Kochi Drug Case | Malayalam Cinema | പ്രയാഗ മാർട്ടിൻ | ശ്രീനാഥ് ഭാസി | ഓംപ്രകാശ് | കൊച്ചി ലഹരി കേസ് | മലയാളം സിനിമ | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | കേരള വാർത്തകൾ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ

EXCLUSIVE

ലഹരിക്കേസുമായി ബന്ധമുണ്ടോ?; മറുപടിയുമായി പ്രയാഗയുടെ അമ്മ

സീന ആന്റണി

Published: October 07 , 2024 03:39 PM IST

Updated: October 07, 2024 04:11 PM IST

1 minute Read

അമ്മ ജിജിക്കൊപ്പം പ്രയാഗ മാർട്ടിൻ

നടി പ്രയാഗ മാർട്ടിൻ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഒാംപ്രകാശിനെ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപണം നിഷേധിച്ച് പ്രയാഗയുടെ അമ്മ ജിജി മാർട്ടിൻ. ഇപ്പോൾ പുറത്തു വരുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് ജിജി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. ‍‘ഞാൻ പ്രയാഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ. പ്രയാഗയ്ക്ക് ഇതൊന്നും അറിയുന്ന കാര്യങ്ങളല്ല’ ജിജി മാർട്ടിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പ്രയാഗയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ നടിയെ ലഭ്യമായിട്ടില്ല.  

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ പരാമർശിക്കപ്പെട്ടത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന സംശയത്തെ തുടർന്ന് എറണാകുളം കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലിൽ നിന്ന് ഗുണ്ടാനേതാവ് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് ഇന്ന് പിടികൂടിയിരുന്നു. 

പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാതാരങ്ങളുടെ പേരുകൾ ഉള്ളത്. ഇവർ ഒാംപ്രകാശിനെ ഹോട്ടലിൽ എത്തി സന്ദർശിച്ചെന്നാണ് ആരോപണം.

English Summary:
She Doesn’t Know Anything” – Prayaga Martin’s Mother Jiji Speaks Out on Shocking Drug Claims

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews seena-antony mo-entertainment-movie-sreenathbhasi f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie ftfgr8rnp6mlvniav8nt5u8bg mo-entertainment-movie-prayagamartin


Source link

Related Articles

Back to top button