ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യ മഹോത്സവത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. മഹോത്സവ ദിവസമായ ഒക്‌ടോബർ 26 ശനിയാഴ്‌ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും കളക്‌ടർ വ്യക്തമാക്കി.
Source link