‘ലോജിക്കില്ലാത്ത, പ്രകോപനപരമായ പോസ്റ്റുകൾ’; വിമർശനത്തിനു മറുപടിയുമായി ബാല

‘ലോജിക്കില്ലാത്ത, പ്രകോപനപരമായ പോസ്റ്റുകൾ’; വിമർശനത്തിനു മറുപടിയുമായി ബാല | Bala Comment
‘ലോജിക്കില്ലാത്ത, പ്രകോപനപരമായ പോസ്റ്റുകൾ’; വിമർശനത്തിനു മറുപടിയുമായി ബാല
മനോരമ ലേഖകൻ
Published: October 07 , 2024 12:18 PM IST
1 minute Read
ബാല
സമൂഹ മാധ്യമങ്ങളിലൂടെ വിമർശന കമന്റ് പങ്കുവച്ച ആൾക്ക് മറുപടിയുമായി നടൻ ബാല. ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് വലിയ ട്രോളുകളും വിമർശനവും നേരിടേണ്ടി വന്നിരുന്നു. എന്തു സംഭവിച്ചാലും താൻ ഉയർത്തെഴുന്നേൽക്കും എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രങ്ങൾ അടങ്ങിയ വിഡിയോയാണ് താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
അതിനു താഴെ ഒട്ടേറെ പേരാണ് വിമർശനവുമായി എത്തിയത്. ‘‘മുമ്പ് നിങ്ങളുടെ വിഡിയോകൾക്കും പോസ്റ്റുകൾക്കും ഒരുപാട് റീച്ച് ഉണ്ടായിരുന്നു, ഈയിടെയായി നിങ്ങൾ പരിഭ്രാന്തനായി പെരുമാറാൻ തുടങ്ങി, പ്രകോപനപരവും അനാവശ്യവുമായ ലോജിക്കുകൾ ഇല്ലാത്ത പോസ്റ്റുകളാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഒരു നടൻ എന്ന നിലയിൽ നിങ്ങളിൽ ഒരുപാട് സാധ്യതകളുണ്ട്.’’–ഈ കമന്റിനാണ് ബാല മറുപടി നൽകിയത്.
‘‘പൂർണമായും നിങ്ങളുടെ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.’’–എന്നായിരുന്നു ബാലയുടെ മറുപടി. താരത്തിന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴി വച്ചിരുന്നു. പിന്നീട് ബാല തന്നെ എല്ലാ വിവാദങ്ങളും അവസാനിപ്പിക്കുന്നുവെന്നു പറഞ്ഞ് രംഗത്തുവരുകയും ചെയ്തു. അമൃത സുരേഷും തന്റെ മകളുമായി ബന്ധപ്പെട്ടുള്ള വിഡിയോകളെല്ലാം താരം സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യിരുന്നു.
English Summary:
From Trolling to Comeback: Actor Bala Vows to Overcome Recent Criticism
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 5f230m764vinio68pp7gtc2jf0 mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link