ജോർജുകുട്ടിയുടെ മടങ്ങി വരവ് ഉടനില്ല; ആ വാർത്ത വ്യാജമെന്ന് ജീത്തു ജോസഫ്
ജോർജുകുട്ടിയുടെ മടങ്ങി വരവ് ഉടനില്ല; ആ വാർത്ത വ്യാജമെന്ന് ജീത്തു ജോസഫ് | Jeethu Joseph Drishyam 3
ജോർജുകുട്ടിയുടെ മടങ്ങി വരവ് ഉടനില്ല; ആ വാർത്ത വ്യാജമെന്ന് ജീത്തു ജോസഫ്
മനോരമ ലേഖകൻ
Published: October 07 , 2024 12:42 PM IST
1 minute Read
ജീത്തു ജോസഫും മോഹൻലാലും
ദൃശ്യം മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തി.
‘ദൃശ്യം 3’ ഒരുങ്ങുകയാണെന്ന അനൗദ്യോഗിക വാര്‍ത്ത സമൂഹമാധ്യമത്തില്‍ ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ ട്രെൻഡിങ് ആയത്. ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് തയാറായിക്കഴിഞ്ഞുവെന്നും 2025ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമൊക്കെയായിരുന്നു റിപ്പോർട്ട്.
‘ആ ക്ലാസിക് ക്രിമിനല്‍ തിരിച്ചുവരുന്നു’ എന്ന ഹാഷ്ടാഗോടെ മോഹൻലാൽ ആരാധകരും ഈ വാർത്ത ഏറ്റെടുത്തു. എന്തായാലും ജീത്തു ജോസഫ് തന്നെ ഈ വാർത്ത നിഷേധിച്ചതോടെ ‘ദൃശ്യം 3’യ്ക്കു വേണ്ടി ഇനിയും കാത്തിരിക്കണമെന്നത് സാരം.
English Summary:
Drishyam 3: Director Jeethu Joseph Debunks Rumors
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-titles0-drishyam mo-entertainment-movie-jeethu-joseph 54bmu167gg8i4eb2h38buqcn0s f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link