കറാച്ചി വിമാനത്താവളത്തിന് പുറത്ത് വൻ സ്ഫോടനം; 2 മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടന


ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് വൻ സ്ഫോടനം. രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെടുകയും പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടനെ പ്രദേശത്ത് സൈനികരെ വിന്യസിച്ചതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പാക് മാധ്യമമായ ജിയോ ടിവി സ്റ്റേഷനോട് പറഞ്ഞു.


Source link

Exit mobile version