KERALAMLATEST NEWS
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി
കൊളംബോ: മുൻ യൂണിവേഴ്സിറ്റി ലക്ചറർ ഡോ. ഹരിണി അമരസൂര്യ (54) ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. രാജ്യത്തിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് (സിരിമാവോ ഭണ്ഡാരനായകെ, മകൾ ചന്ദ്രിക കുമാരതുംഗ എന്നിവർക്ക് ശേഷം) 2020 മുതൽ പാർലമെന്റിലെ നോമിനേറ്റഡ് അംഗം. 2020 മുതൽ ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാർട്ടിയിൽ.
ഡൽഹി യൂണിവേഴ്സിറ്റി ഹിന്ദു കോളേജിൽ വിദ്യാർത്ഥിനി ആയിരുന്നു. എഡിൻബറ സർവകലാശാലയിൽ നിന്ന് സാമൂഹിക നരവംശ ശാസ്‌ത്രത്തിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. 2011 മുതൽ സജീവ പൊതുപ്രവർത്തക. എഴുത്തുകാരി.
Source link