ജെറുസലേം: ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പശ്ചിമേഷ്യയിലേക്കാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ഓർമ പുതുക്കുന്ന വേളയിലും ലെബനനിലും ഗാസയിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഇതോടൊപ്പം ഇറാന്റെ മിസൈൽ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടി നൽകുമോയെന്നും ലോകം ഉറ്റുനോക്കുകയാണ്.ഞായറാഴ്ച തെക്കൻ ഗാസ മുനമ്പിൽ അവശേഷിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രയേൽ ആരംഭിച്ചിട്ടുണ്ട്. ലെബനനിൽ ഇസ്രയേൽ നിരന്തരം ആക്രമണം അഴിച്ചു വിടുമ്പോഴും പ്രതിരോധം ശക്തമാക്കി പ്രത്യാക്രമണത്തിന് ഇറാനും സജ്ജമാണ്. ഇസ്രയേൽ നടത്തിയേക്കാവുന്ന ഏതു പ്രത്യാക്രമണവും നേരിടാൻ ഇറാൻ സജ്ജമാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ‘തസ്‌നിം’ റിപ്പോർട്ടുചെയ്തു.
Source link
ലെബനനിലും ഗാസയിലും രൂക്ഷമായ ആക്രമണം; ഇസ്രയേലിൽ കനത്ത ജാഗ്രത, ഇറാന് തിരിച്ചടി നൽകുമോ?
