WORLD

പലസ്തീൻ, യുദ്ധത്തിനും കെടുതിക്കുമിടയിൽ


പശ്ചിമേഷ്യ അക്ഷരാർഥത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. ഗാസയിൽ ഒരുവർഷംമുൻപ്‌ ആരംഭിച്ച യുദ്ധം വിവിധരാജ്യങ്ങളിലേക്ക് പടർന്നുകയറുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഇപ്പോഴതു ഗാസയിലും തെക്കൻ ലെബനനിലും കേന്ദ്രീകരിച്ചിരിക്കുന്നെങ്കിലും ഇറാനിലേക്കും യെമെനിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇസ്രയേലിന് ഇത് സൈനികസാഹസത്തിന്റെ ശാക്തികപര്യടനകാലമാണ്. പലസ്തീൻ സംഘടയായ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവ് ഇസ്മയിൽ ഹനിയയെയും ലെബനീസ് സംഘടനയായ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെയും വധിച്ചതോടെ ഇസ്രയേലിന്റെ ആത്മവീര്യംകൂടി. ഭരണകൂടങ്ങളുടെ സൈനിക ആത്മവീര്യം കൂടുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിച്ച ഒരുകാലംകൂടിയാണിത്.നിഷ്‌ക്രിയം ലോകം


Source link

Related Articles

Back to top button