ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രയേൽ വീണ്ടും ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി സൂചന. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) തെക്കൻ ലബനനിൽ പുതിയ മുന്നറിയിപ്പു സന്ദേശങ്ങൾ നൽകി. തെക്കൻ ലബനനിലെ 25ഓളം ഗ്രാമങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. അവാലി നദിയുടെ വടക്കോട്ട് നീങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീടുകളിലേക്കു സുരക്ഷിതമായി മടങ്ങിയെത്താൻ കഴിയുന്ന സമയം അറിയിക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.
Source link