ഞങ്ങളുടെ കുട്ടികൾ തീവ്രവാദികൾ ആകുമെന്നു വരെ അവര്‍ പറ‍ഞ്ഞു: പ്രിയാമണി പറയുന്നു

ഞങ്ങളുടെ കുട്ടികൾ തീവ്രവാദികൾ ആകുമെന്നു വരെ അവര്‍ പറ‍ഞ്ഞു: പ്രിയാമണി പറയുന്നു | Priyamani Mustafa

മതം മാറില്ല, ഞങ്ങളുടെ കുട്ടികൾ തീവ്രവാദികൾ ആകുമെന്നു പറഞ്ഞവരുണ്ട്: പ്രിയാമണി പറയുന്നു

മനോരമ ലേഖകൻ

Published: October 07 , 2024 09:30 AM IST

1 minute Read

പ്രിയാമണിയും ഭർത്താവ് മുസ്തഫയും

വിവാഹ ബന്ധത്തിന്റെ പേരിൽ ഇപ്പോഴും തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ ഉണ്ടാകാറുണ്ടെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചപ്പോൾ വെറുപ്പുളവാക്കുന്ന കമന്റുകളായിരുന്നു വന്നതെന്ന് നടി ഓർത്തെടുക്കുന്നു. ‘നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകാൻ പോകുന്നു’ എന്ന് പറഞ്ഞ് ആളുകൾ തനിക്ക് മെസേജ് അയയ്‌ക്കുകയായിരുന്നു. അതെന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നുവെന്നും പ്രിയാമണി പറയുന്നു.
അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെച്ചൊല്ലിയുണ്ടായ ട്രോളുകളിലും നടി പ്രതികരിച്ചു. ‘‘‘ഇത് നിരാശാജനകമാണ്. എന്തിനാണ് ഇതര മതവിഭാ​ഗങ്ങളിൽ ഉള്ളവരെ ഇവർ ലക്ഷ്യമിടുന്നത്. ജാതിക്കും മതത്തിനും പുറത്ത് നിന്ന് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്. അവർ ആ മതം ഉൾക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്യണമെന്നില്ല. മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം നിറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും ഞാൻ മതം മാറിയോ എന്ന് കമന്റ് ചെയ്തിരുന്നു. ഞാൻ മതം മാറിയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? വിവാഹത്തിന് മുമ്പ് മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. എന്റെ തീരുമാനമാണ്. ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും എന്റെ വിശ്വാസം പിന്തുടരും.’’–പ്രിയാമണിയുടെ വാക്കുകൾ.

ഇനി എല്ലാവരും, ഞാൻ എന്തുകൊണ്ട് നവരാത്രിക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തത് എന്ന് ആളുകൾ ചോദിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ ശ്രദ്ധ കൊടുക്കാറില്ലെന്നും നടി കൂട്ടിച്ചേർത്തു.

2017-ലാണ് നടി പ്രിയാ മണിയും ഇവന്റ് മാനേജരായ മുസ്തഫ രാജും വിവാഹിതരായത്. ഐപിഎല്‍ ടൂര്‍ണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്.

English Summary:
Priyamani opens up about interfaith marriage with Mustafa Raj

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3djvgs7nlk9q6cfo5m75taoeao mo-entertainment-movie-priyamani


Source link
Exit mobile version