കടം കിട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും

തിരുവനന്തപുരം:ഓണം കഴിഞ്ഞതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.ക്ഷേമപെൻഷന്റെ ഒരു ഗഡു കുടിശിക ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങളുടെ കുടിശിക കൊടുക്കാൻ 15000കോടിയോളം ചെലവാക്കിയിട്ടും കുടിശിക കുമിഞ്ഞുകൂടുകയാണ്.കടം കിട്ടാൻ ഏറെയില്ലാത്തത് സ്ഥിതി രൂക്ഷമാക്കും.
2021മുതൽ സർക്കാർ ജീവനക്കാർക്ക് ഡി.എ.അടക്കമുള്ള ആനുകൂല്യങ്ങൾ കുടിശികയാണ്. 22% ക്ഷാമബത്തയാണ് നൽകാനുള്ളത്. ഡി.എ.നൽകാത്തതിലൂടെയുള്ള കുടിശിക മാത്രം ഒരു വർഷം 10500കോടിയോളം രൂപയാണ് . ശമ്പളപെൻഷൻ പരിഷ്ക്കരണ കുടിശിക മൂന്ന് വർഷമായി കൊടുക്കുന്നില്ല. ക്ഷേമാനുകൂല്യങ്ങൾ അനുവദിച്ചാൽ കുടിശിക നൽകില്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നയം.ട്രഷറി നിയന്ത്രണം കൂടി വന്നതോടെ കുടിശിക വർദ്ധിക്കുമെന്ന് ഉറപ്പായി.

വായ്പകിട്ടാത്തതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാനാണ് അനുമതി. ഇതിൽ ഡിസംബർ വരെയുള്ള 21,253 കോടി സെപ്തംബർ ആദ്യംതന്നെ എടുത്തു. ബാക്കി തുക വരുന്ന ജനുവരിയിലാണ് എടുക്കാനാവുക. ഓണച്ചെലവുകൾക്കായി 4,200 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.ഇതോടെയാണ് ട്രഷറി നിയന്ത്രണം കടുപ്പി

ക്കേണ്ടിവന്നത്.

#പെരുകിയ കുടിശിക

29133 കോടി

ശമ്പളപരിഷ്ക്കരണം……………………………. 2000

പെൻഷൻ പരിഷ്ക്കരണം……………………… 600

ക്ഷേമപെൻഷൻ…………………………………….. 3600

ഡി.എ.,ഡി.ആർ…………………………………… 18000

ലൈഫ് മിഷൻ………………………………………….. 220

കരാറുകാർ……………………………………………. 2500

സപ്ളൈകോ…………………………………………… 463

ജലജീവൻ മിഷൻ……………………………………. 950

കാരുണ്യ…………………………………………………. 500

ആശ്വാസകിരണം 30

പട്ടികജാതി,വർഗ സ്കോളർഷിപ്പ്,

വന്യജീവി ആക്രമണം,കാൻസർ,

ക്ഷയം,കുഷ്ഠം,തണൽപദ്ധതി………………….300

(ഓരോ തുകയും കോടിയിൽ)


Source link
Exit mobile version