തിരുവനന്തപുരം, എറണാകുളം ചാന്പ്യന്മാർ
കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിൽ വനിതകളിൽ തിരുവനന്തപുരവും പുരുഷന്മാരിൽ എറണാകുളവും കിരീടം നിലനിർത്തി. വനിതകളുടെ ഫൈനലിൽ തിരുവനന്തപുരം 50-43ന് പാലക്കാടിനെ തോൽപ്പിച്ചു. പുരുഷന്മാരിൽ എറണാകുളം 70-65ന് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. വനിതകളുടെ പുരുഷന്മാരുടെയും മൂന്നാം സ്ഥാനം കോട്ടയത്തിനാണ്. കോട്ടയം വനിതകൾ 63-57ന് ആലപ്പുഴയെയും പുരുഷ·ാർ 67-52ന് തൃശൂരിനെയും പരാജയപ്പെടുത്തി. തിരുവനന്തപുരത്തിന്റെ വനിതാ ടീമിൽ കഐസ്ഇബിയുടെ കളിക്കാരുടെ ആധിപത്യമായിരുന്നു.
മോസ്റ്റ് പ്രോമിസിംഗ് പുരുഷ, വനിതാ താരത്തിനുള്ള ബോബിത് മാത്യുവിന്റെ സ്മരണാർഥമുള്ള പുരസ്കാരങ്ങൾ കോട്ടയം ടീമുകളുടെ ജിനു ദേവസ്യക്കും ഐറിൻ എൽസ ജോണും നേടി. പി.എസ്. വിശ്വപ്പൻ മെമ്മോറിയൽ പുരസ്കാരങ്ങൾ തിരുവനന്തപുരത്തിന്റെ അനീഷ ക്ലീറ്റസും എറണാകുളത്തിന്റെ ശ്രിരസ് മുഹമ്മദും സ്വന്തമാക്കി. തോമസ് പി. കളരിക്കൽ മെമ്മോറിയൽ എംവിപി പുരസ്കാരം തിരുവനന്തപുരത്തിന്റെ അനീഷ ക്ലീറ്റസും എറണാകുളത്തിന്റെ ആന്റണി ജോണ്‍സണും നേടി.
Source link