ഇസ്രയേലിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ബേർഷേബയിലുണ്ടായ ഭീകരാക്രമണത്തിൽ ഇരുപത്തഞ്ചുകാരി കൊല്ലപ്പെടുകയും 10 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ബസ് സ്റ്റേഷനിൽ ആൾക്കൂട്ടത്തിന് നേർക്ക് അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ വെടിവച്ചുകൊന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. പരിക്കേറ്റവരെ ചികിത്സിച്ചുവരികയാണെന്ന് മാഗൻ ഡേവിഡ് അഡോം (എംഡിഎ) ജറുസലേം പോസ്റ്റിനെ അറിയിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാലുപേർക്ക് നിസാരമായ പരിക്കും മൂന്നുപേർക്ക് ചെറിയ പരിക്കുകളുമാണുള്ളത്. സ്ഥലത്ത് വൻ പോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഈ സംഭവത്തിനു പിന്നാലെ ഇസ്രയേലിലെ തീവ്രവാദ കുടുംബങ്ങളെ നാടുകടത്തണമെന്ന് ഗതാഗത മന്ത്രി മിരി രെഗവ് ആവശ്യപ്പെട്ടു.
Source link