തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കട്ട് എഫ് സിക്ക് തകർപ്പൻ ജയം. കാലിക്കട്ട് 4-1ന് തിരുവനന്തപുരം കൊന്പൻസിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ കാലിക്കട്ട് എഫ് സി മൂന്ന് ഗോളിന് മുന്നിലെത്തി. 12-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് ഹെഡ് ചെയ്ത പന്ത് കൊന്പൻസിന്റെ വല കുലുക്കി. കാലിക്കറ്റ് ഒരു ഗോളിന് മുന്നിൽ. 21-ാം മിനിറ്റിൽ കാലിക്കറ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് കൃത്യമായി കാലിക്കറ്റ് ക്യാപ്റ്റൻ അബ്ദുൾ ഹക്കിമിന്റെ മുന്നിലേക്ക്. അബ്ദുൾ ഹക്കിം ഹെഡ് ചെയ്ത് കൊന്പൻസിന്റെ വല കുലുക്കിയപ്പോൾ ഗോളി പവൻ കുമാറിന് കാഴ്ച്ചക്കാരനായി നില്ക്കാനേ കഴിഞ്ഞുള്ളു. ആദ്യ പകുതിയുടെ അധിക സമയത്ത് ഏണസ്റ്റ് ബർഫോയുടെ ഗോളോടെ കാലിക്കട്ടിന് മൂന്നു ഗോളിന്റെ ലീഡ്.
47-ാം മിനിറ്റിൽ കൊന്പൻസ് ഒരു ഗോൾ മടക്കി. 59-ാം മിനിറ്റിൽ കെർവൻസ് ബെൽഫോർട്ട് നേടിയ ഗോളോടെ കാലിക്കട്ടിന്റെ ലീഡ് 4-1 എന്ന നിലയിൽ.ഇന്നലത്തെ വിജയത്തോടെ 10 പോയിന്റുമായി കാലിക്കറ്റ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
Source link