ഇന്നത്തെ നക്ഷത്രഫലം 2024 ഒക്ടോബർ 7
വിവാഹ തടസ്സങ്ങൾ മാറുന്ന രാശിക്കാരുണ്ട്. ചിലർക്ക് സാമ്പത്തിക നേട്ടം, ബിസിനസ് നേട്ടം എന്നിവയ്ക്കും സാധ്യത കാണുന്നു. എന്നാൽ ചില രാശിക്ക് ബിസിനസ് ലാഭം തൊട്ടടുത്ത് നിന്ന് മാറി പോകുന്ന സാഹചര്യവും ഉണ്ടാകും. മോശം ഭക്ഷണശീലം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന കൂറുകാരുണ്ട്. പലർക്കും ഇന്ന് നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ ദിവസമല്ല. കുടുംബത്തിലും തൊഴിൽ രംഗത്തും സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്നവരാണ് കൂടുതലും. ഓരോ കൂറുകാർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും? നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)വിദ്യാർത്ഥികളുടെ ചില പരീക്ഷാഫലങ്ങൾ ഇന്ന് വന്നേക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര വേണ്ടി വന്നേക്കാം. യാത്രാവേളയിൽ ജാഗ്രത കൈവിടരുത്. പങ്കാളിയെ സന്തോഷിപ്പിക്കാൻ ഇന്ന് പ്രത്യേകമായി എന്തെങ്കിലും ചെയ്തേക്കാം. അപ്രതീക്ഷിതമായി ധനവരവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില ധനനിക്ഷേപങ്ങൾ നടത്താൻ ആലോചിച്ചേക്കാം. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ പാടില്ല. നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)കഠിനാദ്ധ്വാനം വർധിക്കുമെങ്കിലും ഇതിന്റെ ഫലം ലഭിക്കാൻ കാത്തിരിക്കേണ്ടതായുണ്ട്. കുറച്ച് ദിവസങ്ങളായി കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നല്ല വാർത്ത ലഭിക്കാനിടയുണ്ട്. വീട്ടിൽ ഇന്ന് വൈകുന്നേരം അതിഥി സന്ദർശനം ഉണ്ടാകാനിടയുണ്ട്. ഇതുമൂലം സാമ്പത്തിക ചെലവും വർധിക്കും. ഇന്ന് മതപരമായ കാര്യങ്ങൾ താല്പര്യം വർധിക്കുകയും ആത്മീയ കാര്യങ്ങൾക്കായി സമയം ചെലവിടുകയും ചെയ്തേക്കാം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)പൊതുവെ ഗുണകരമായ ദിവസമാണ്. ഇന്ന് നിങ്ങൾ ചില അഭിപ്രായങ്ങളിൽ ഉറച്ചുനിന്നേക്കാം. നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഇന്ന് സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. നിങ്ങളുടെ വരവിനനുസരിച്ച് ചെലവുകൾ ചുരുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ് രംഗത്ത് ഇന്ന് ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരവരുമാനക്കാർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. ആർക്കെങ്കിലും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ മറക്കരുത്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക രാശിക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളുടേതായിരിക്കും. ബിസിനസിൽ ലാഭ സാധ്യത ഉണ്ടാകുമെങ്കിലും കയ്യെത്തും ദൂരെ നിന്ന് ഇവ മാറിപ്പോകാൻ സാധ്യതയുണ്ട്. ദിവസത്തെ ജോലികൾ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. വീട്ടിലെ ജോലികൾ പൂർത്തിയാക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ചില വിഷയങ്ങളിൽ ഇന്ന് മാതാപിതാക്കളുമായി ചർച്ച നടത്താനിടയുണ്ട്. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാനിടയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിവസം നല്ലതായിരിക്കും. കാരണം ഇത് ഭാവിയിൽ മികച്ച നേട്ടങ്ങൾ കൊണ്ടുവരും. വീട്ടിലേയ്ക്ക് എന്തെങ്കിലും വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പങ്കാളിയോടുകൂടെ ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. കുടുംബാംഗങ്ങൾക്കിടയിലെ ബന്ധം ദൃഢമാകും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വർധിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തിരക്ക് കൂട്ടാതിരിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങൾക്ക് കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ നേട്ടം ഉറപ്പിക്കാനാകൂ. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. വൈകുന്നേരം ശാരീരികമായി തളർച്ച അനുഭവപ്പെട്ടേക്കാം. ചില ബന്ധുക്കളുമായി നിലനിന്നുരുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിച്ചേക്കും. ചില ഭാവി പരിപാടികൾ മാതാപിതാക്കളുമായി ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തേക്കാം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)കുടുംബ വഴക്കുകൾക്ക് ഇന്ന് പരിഹാരം കണ്ടെത്തും. ഇത് നിങ്ങളുടെ മാനസിക സമാധാനം മെച്ചപ്പെടുത്തുകയും ചെയ്യും. തൊഴിലിൽ പ്രതീക്ഷിച്ച വേഗത ലഭിക്കണമെന്നില്ല. കാര്യങ്ങളെല്ലാം ഇന്ന് പൊതുവെ മന്ദഗതിയിലായിരിക്കും നീങ്ങുന്നത്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യതകൾ നിറവേറ്റുന്നതിൽ വിജയിക്കും. ചില പരീക്ഷകൾക്ക് മുടക്കം വരാതെ അപേക്ഷിക്കേണ്ടതുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് ചില ജോലികൾ പൂർത്തിയാക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രയത്നത്തിനനുസരിച്ചുള്ള ഫലം ലഭിച്ചെന്ന് വരില്ല. സാമ്പത്തിക നേട്ടങ്ങളിൽ സംതൃപ്തരായിരിക്കും. സഹോദരങ്ങളുടെ വിവാഹ തടസ്സം മാറും. ചില പ്രശ്നങ്ങൾ കുടുംബാംഗങ്ങളുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം സമയം ചെലവിട്ടേക്കാം. ദമ്പതികൾക്കിടയിൽ ബന്ധം ദൃഢമാകും. വിദ്യാർഥികൾ പഠനകാര്യത്തിൽ അശ്രദ്ധ കാണിക്കാതിരിക്കുക.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ചില തർക്ക സാഹചര്യങ്ങൾ മാറും. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. ഇത് ഭാവിയിൽ ലാഭം കൊണ്ടുവരും. ബിസിനസിൽ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ ചിലപ്പോൾ ലാഭം ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ മുമ്പോട്ട് പോകും. ഇന്ന് സാമ്പത്തിക നിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ന് ചില സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാനിടയുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള ചില വ്യക്തികളെ കണ്ടുമുട്ടാൻ അവസരമുണ്ടാകും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)തീരുമാനങ്ങൾ ആലോചനാപൂർവം കൈക്കൊള്ളുക. ഇന്ന് ചില കാര്യങ്ങളിൽ / സാഹചര്യങ്ങളിൽ മനസ് കേന്ദ്രീകരിക്കാൻ സാധിക്കാതെ വരും. മനസിനെ ഏകാഗ്രമാക്കി തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. അർഹരായ വ്യക്തികളെ സഹായിക്കേണ്ട സാഹചര്യം ഉയർന്നുവന്നേക്കാം. നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. നിങ്ങൾക്കെതിരെ ഇക്കൂട്ടർ പല നീക്കങ്ങളും നടത്തിയേക്കാം. അതിനാൽ ജാഗ്രത കൈവിടരുത്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ബിസിനസ് രംഗത്ത് നിലനിൽക്കുന്ന തടസ്സങ്ങൾ മൂലം മനസ്സ് അസ്വസ്ഥമായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മോശം ഭക്ഷണശീലം മൂലം ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടായേക്കാം. ചില പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കാനിടയുണ്ട്. നിങ്ങളുടെ പ്രശക്തിയും ബഹുമാനവും വർധിക്കും. അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് വഴി ചില പ്രത്യേക വിവരങ്ങൾ ലഭിച്ചേക്കാം.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനം രാശിക്ക് ഇന്ന് സാംമ്‌സിരമായ ദിവസമായിരിക്കും. സാമ്പത്തിക വരവ് പ്രതീക്ഷിക്കാം. ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. തൊഴിൽ രംഗത്ത് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. ചില ജോലികൾ വൈകാനിടയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും.
Source link