ലോ​ക​സ​മാ​ധാ​ന​ത്തി​നായി ഇന്നു പ്രാർഥനാദിനാചരണം


വ​​​​​ത്തി​​​​​ക്കാ​​​​​ൻ: ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു​​​​നേരേ ഹ​​​​​മാ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഒ​​​​​ന്നാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​മാ​​​​​യ ഇ​​​ന്ന് ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഇ​​​​​തേ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തോ​​​​​ടെ ഇ​​​ന്ന​​​ലെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ റോ​​​​​മി​​​​​ലെ മേ​​​​​രി മേ​​​​​ജ​​​​​ർ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ലെ​​​​​ത്തി ജ​​​​​പ​​​​​മാ​​​​​ലപ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​ട​​​ത്തി. ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് ക​​​​​ടു​​​​​ത്ത ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​യ​​​​​ർ​​​​​ത്തി ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ സാ​​​​​യു​​​​​ധ​​​​​സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും യു​​​​​ദ്ധ​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​മാ​​​​​ടു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ, വി​​​​​ശ്വാ​​​​​സ​​​​​ത്താ​​​​​ൽ പ്രേ​​​​​രി​​​​​ത​​​​​രാ​​​​​യി പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​ടെ​​​​​യും ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളേ​​​​​ന്തി സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പോ​​​​​രാ​​​​​ടാ​​​​​ൻ എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തി​​​രു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴ് പ്ര​​​സി​​​ദ്ധ​​​മാ​​​യ ഒ​​​രു നാ​​​വി​​​ക യു​​​ദ്ധ​​​വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണദി​​​നം​​​കൂ​​​ടി​​​യാ​​​ണ്. 1571 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് ഗ്രീ​​​സി​​​ൽ കോ​​​റി​​​ന്ത് ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലെ ലെ​​​പ്പാ​​​ന്തോ​​​യി​​​ൽ​ ന​​​ട​​​ന്ന നാ​​​വി​​​കയു​​​ദ്ധ​​​ത്തി​​​ൽ യൂ​​​റോ​​​പ്പ് കീ​​​ഴ​​​ട​​​ക്കാ​​​ൻ പോ​​​യ ഓട്ടോ​​​മ​​​ൻ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ നാ​​​വി​​​ക​​​പ്പ​​​ട​​​യെ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 1453ൽ ​​​കോ​​​ൺ​​​സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ളി​​​ലെ ഹാ​​​ഗി​​​യ സോ​​​ഫി​​​യ പ​​​ള്ളി പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​പോ​​​ലെ റോ​​​മി​​​ലെ വി​​​ശു​​​ദ്ധ പ​​​ത്രോ​​​സി​​​ന്‍റെ മ​​​ഹാ​​​ദേ​​​വാ​​​ല​​​യ​​​വും അ​​​ധീ​​​ന​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ​​​മ​​​ൻ ല​​​ക്ഷ്യം.

അ​​​ഞ്ചാം പീ​​​യൂ​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ യു​​​ദ്ധ​​​ത്തി​​​ൽ നേ​​​ടി​​​യ വി​​​ജ​​​യം ദൈ​​​വ​​​മാ​​​താ​​​വാ​​​യ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലാ​​​ണെ​​​ന്ന് ക്രൈ​​​സ്ത​​​വ​​​ലോ​​​കം വി​​​ശ്വ​​​സി​​​ക്കു​​​ന്നു. മാ​​​താ​​​വി​​​നോ​​​ടു പ്രാ​​​ർ​​​ഥി​​​ച്ചു​​​കൊ​​​ണ്ട് യുദ്ധ​​​ത്തി​​​നൊ​​​രു​​​ങ്ങാ​​​ൻ മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. യു​​​ദ്ധ​​​വി​​​ജ​​​യ​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് ഒ​​​ക്‌​​ടോ​​​ബ​​​ർ ജ​​​പ​​​മാ​​​ല​​​മാ​​​സ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തും വി​​​ജ​​​യ​​​മാ​​​താ​​​വി​​​ന്‍റെ​​​യും ജ​​​പ​​​മാ​​​ല രാ​​​ജ്ഞി​​​യു​​​ടെ​​​യും തി​​​രു​​​നാ​​​ളു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​തും. ലെ​​​പ്പാ​​​ന്തോ യു​​​ദ്ധ​​​വി​​​ജ​​​യ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത് ലോ​​​ക​​​ത്തി​​​നു പ്ര​​​ത്യാ​​​ശ ന​​​ൽ​​​കു​​​ന്നു.


Source link
Exit mobile version