തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങും; ഈ പ്രദേശത്തുള്ളവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്. അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതാണ് കുടിവെള്ളം മുടങ്ങാൻ കാരണമായി അറിയിക്കുന്നത്.

പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അരുവിക്കര 86 എം എൽ ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം 08-10-2024 രാത്രി 8 മണി മുതൽ 09-10-2024 രാവിലെ നാല് മണിവരെ നിർത്തിവയ്ക്കുമെന്നാണ് അറിയിപ്പ്.

പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത് സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ,
ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം , ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാര്ക്, സി ആർ പി എഫ് ക്യാംപ്, പള്ളിപ്പുറം, പുലയനാർകോട്ട , പ്രശാന്ത് നഗർ, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.


Source link
Exit mobile version