KERALAMLATEST NEWS

എ.ഡി.ജി.പിക്കെതിരെ നടപടി പ്രതീക്ഷിക്കുന്നു: വെള്ളാപ്പള്ളി

കൊല്ലം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

എ.ഡി.ജി.പിയെ മുഖ്യമന്ത്രി നിലനിറുത്താൻ ശ്രമിക്കുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൂരം അടക്കമുള്ള പല പ്രശ്നങ്ങളിലും എ.ഡി.ജി.പിയുടെ സമീപനം ശരിയല്ലെന്ന റിപ്പോർട്ടാണ് ഡി.ജി.പി സമർപ്പിച്ചതെന്നാണ് മനസിലാക്കുന്നത്.

എ.ഡി.ജി.പി സംഘപരിവാർ നേതാക്കളെ കണ്ടതിൽ തെറ്റില്ല. അതൊരു മഹാപാപമായി തോന്നുന്നില്ല. അവർ തീണ്ടാൻ പാടില്ലാത്തവരല്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നില്ലേ.

പി.വി.അൻവർ കുറച്ചുകൂടി കാത്തിരിക്കണമായിരുന്നു.

പുതിയ പാർട്ടി രൂപീകരിക്കാനുള്ള അൻവറിന്റെ നീക്കം ഇന്റർനാഷണൽ മണ്ടത്തരമാണ്. സമീപകാലത്ത് ഒരു പാർട്ടി ഉണ്ടാവുകയും അതുപോലെ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടാൻ ഇടതുപക്ഷം എന്തെല്ലാം ചെയ്തതാണ്. പക്ഷെ, ലക്ഷക്കണക്കിന് വോട്ടുകൾക്കാണ് തോറ്റുപോയത്. മലബാർ മേഖലയിൽ ഇത്ര വലിയ പരാജയം ഉണ്ടായതിന്റെ കാരണം അവർ പഠിക്കട്ടെ.

അൻവറും ഇടതുപക്ഷവും ഒന്നിച്ചു കിടന്നവരാണ്. പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ മുതൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒരുമിച്ച് അണപൊട്ടിയൊഴുകുന്നുവെന്ന് മാത്രം. കെട്ടുവള്ളത്തിൽ പോകാനുള്ള ആളുപോലും എൻ.സി.പി എം.എൽ.എ തോമസ്.കെ.തോമസിന്റെ കൂടെയില്ല. മന്ത്രിയാകാനുള്ള യോഗ്യത എന്താണ്?. ചേട്ടന്റെ പണബലത്തിൽ ജയിച്ചൂ എന്നതല്ലാതെ, എന്താ ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.


Source link

Related Articles

Back to top button