സംഗീതസാന്ദ്രമായ പ്രണയകഥ! ‘ഓശാന’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് | Oshana Movie first look motion poster
സംഗീതസാന്ദ്രമായ പ്രണയകഥ! ‘ഓശാന’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്
മനോരമ ലേഖിക
Published: October 06 , 2024 04:31 PM IST
1 minute Read
‘ഓശാന’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, നവാഗതനായ ബാലാജി ജയരാജൻ തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ഓശാന’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’ പറയുന്നത്.
നവാഗതനായ എൻ.വി മനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓശാന’. ജിതിൻ ജോസ് തിരക്കഥ രചിച്ചിരിക്കുന്നു. മെജോ ജോസഫ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. എം.ജെ.എൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് ചിത്രം നിർമിക്കുന്നു.
വർഷ വിശ്വനാഥ്, ഗൗരി ഗോപൻ, ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴൽഗൾ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായർ, കൃഷ്ണ സജിത്ത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മെൽബിൻ കുരിശിങ്കൽ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: സന്ദീപ് നന്ദകുമാർ. ബനിത്ത് ബത്തേരിയാണ് കലാസംവിധായകൻ.
English Summary:
Oshana Movie first look motion poster
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 7sbd3h1vt02lgak8gu2aojtihq f3uk329jlig71d4nk9o6qq7b4-list
Source link